11:34pm 11 November 2026
NEWS
ട്രോപ്പിക്കൽ ബയോ സമ്മിറ്റിന് കുഫോസിൽ
19/11/2025  03:56 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ട്രോപ്പിക്കൽ ബയോ സമ്മിറ്റിന് കുഫോസിൽ

 

കൊച്ചി, 19 നവംബർ 2025: തണ്ണീർത്തട സംരക്ഷണവും ട്രോപ്പിക്കൽ ആവാസവ്യവസ്ഥകളുടെ സുസ്ഥിര പരിപാലനവും മുൻനിർത്തി സംഘടിപ്പിക്കുന്ന അന്തർദേശീയ സമ്മേളനം ട്രോപ്പിക്കൽ ബയോ സമ്മിറ്റ് (TBS) 2025 ഇന്ന് കുഫോസിൽ തുടങ്ങി. ജനകീയ പങ്കാളിത്തമില്ലാതെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെ മുൻ ചെയർപേഴ്സൺ ഡോ. ബി. മീനാകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ അധ്യക്ഷനായിരുന്നു.

 ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പാരിസ്ഥിതിക പ്രവർത്തന പദ്ധതികൾ, തണ്ണീർത്തടം ഭരണനിർവഹണത്തിലെ സാമൂഹിക സമീപനം, തണ്ണീർത്തട പുനരുദ്ധാരണത്തിൽ സമൂഹത്തിന്റെ പങ്ക്  എന്നിവയുടെ പ്രാധാന്യം ഡോ എ ബിജുകുമാർ ചൂണ്ടിക്കാട്ടി.

തീരദേശ–തണ്ണീർത്തട മേഖലകൾ നേരിടുന്ന സമ്മർദ്ദങ്ങളും കാലാവസ്ഥാ വ്യതിയാന ഭീഷണികളും വിലയിരുത്തി പുനരുദ്ധാരണത്തിനായി ബയോ–ഫൈനാൻസിംഗ് മാതൃക രൂപപ്പെടുത്തുന്നതാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യം. ജർമ്മനിയിലെ ഡോ. ജോർഗ് ഫ്രൈഹോഫ്, ഡോ. എം.വി. രമണ മൂർത്തി, ഡോ. റിതേഷ് കുമാർ, ശ്രീലങ്ക–യുകെ ശാസ്ത്രജ്ഞർ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.

തണ്ണീർത്തട ആരോഗ്യവും കാലാവസ്ഥ അനുയോജനവും അധിനിവേശ ജീവിവർഗ നിയന്ത്രണവും സമൂഹ പങ്കാളിത്തത്തിന്റെ ശക്തിയും പുതിയ ഇക്കോളജിക്കൽ ടെക്നോളജികളും പ്രധാന ചർച്ച വിഷയങ്ങളാണ്. ടെക്നിക്കൽ സെഷനുകൾ, പോസ്റ്റർ പ്രദർശനങ്ങൾ, അക്കാദമിക്–ഇൻഡസ്ട്രി ഇന്റർഫേസ് പാനൽ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മിറ്റ് നവംബർ 21 ന് സമാപിക്കും.
സംഘടക സമിതി അംഗങ്ങൾ : ഡോ ലിംന മോൾ, ഡോ രാജീവ്‌ രാഘവൻ, ഡോ. നെവിൻ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img